October 3, 2022 Monday

Related news

October 3, 2022
September 21, 2022
September 13, 2022
September 11, 2022
September 8, 2022
September 8, 2022
September 7, 2022
September 6, 2022
September 6, 2022
September 5, 2022

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
September 6, 2020 5:52 pm

സംസ്ഥാനത്ത് മഴ ശക്തമായതോടെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.

വരുന്ന അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ ലക്ഷദ്വീപിലെ കവരത്തിയോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്പെട്ടത്. തെക്കൻ ജില്ലകളിലാണ് നിലവില്‍ കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടത്. എന്നാല്‍ വരും മണിക്കൂറുകളില്‍ സംസ്ഥാനമൊട്ടാകെ വ്യാപകമായി മഴ പെയ്യും.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കര്‍ണാടക, തമിഴ്നാട്, മാഹി, എന്നിവടങ്ങളിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിച്ചു. അടുത്ത പന്ത്രണ്ട് മണിക്കൂറില്‍ രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ചത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലും കനത്ത മഴ ലഭിക്കും.

ENGLISH SUMMARY: YELLOW ALERT IN SIX DISTRICTS 06-05-2020

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.