Web Desk

തിരുവനന്തപുരം

July 20, 2020, 12:04 pm

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Janayugom Online

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മി. മീ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി. മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നതിനാൽ ഇന്ന് കേരള തീരത്ത് നിന്ന് മൽസ്യ ബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്.

ENGLISH SUMMARY;Yellow alert in three district
You may also like this video