തുലാവര്‍ഷം ശക്തം; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

Web Desk
Posted on October 18, 2019, 8:58 am

തിരുവനന്തപുരം: തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത 4555 കിലോമീറ്റര്‍ വേഗതയില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിലും ലക്ഷദ്വീപിലുമുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ ഇടിമിന്നലിനും സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.