Tuesday
26 Mar 2019

അസുഖബാധിതനായ മകനെ കാണാന്‍ ഒടുവില്‍ അനുമതി

By: Web Desk | Wednesday 19 December 2018 12:02 PM IST


ന്യയോര്‍ക്ക്:   ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മകനെ കാണാന്‍ കഴിയാതിരുന്ന യെമന്‍ യുവതിക്ക് ഒടുവില്‍ അനുമതി ലഭിച്ചു. അമേരിക്കന്‍ പൗരനായ അലി ഹസന്റെയും യെമന്‍ സ്വദേശി ഷൈമയുടെയും മകന്‍ രണ്ടു വയസ്സുകാരന്‍ അബ്ദുളള ഹസന്‍ മസ്തിഷ്‌കത്തെ ബാധിച്ച അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു.

ട്രംപ് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെയും കുഞ്ഞിനെയും പിരിഞ്ഞ് ഷൈമ ഈജിപ്തിലായിരുന്നു താമസം. കുഞ്ഞിനെ കാണാന്‍ പോലും കഴിയാതെ വിഷമിച്ച ഷൈമയുടെ അവസ്ഥ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ ഷൈമയെ പിന്തുണച്ച്‌ രംഗത്തെത്തി. ഇമെയിലായും ഫോണ്‍വിളികളുമായും എല്ലാം ഷൈമയ്ക്കും കുഞ്ഞിനും വേണ്ടി ധാരംളം അഭ്യര്‍ത്ഥനകള്‍ അമേരിക്കന്‍ ഭരണകൂടത്തിന് ലഭിച്ചു. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷനാണ് ഷൈമയ്ക്ക് അനുമതി നല്‍കിയത്. തന്റെ മകനെ കാണാന്‍ അനുമതി നല്‍കിയ അമേരിക്കന്‍ ഭരണകൂടത്തോട് നന്ദിയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Related News