Tuesday
26 Mar 2019

ട്രംപിന്റെ വിലക്ക്; മരണത്തോട് മല്ലിടുന്ന രണ്ടുവയസ്സുകാരനെ കാണാനാകതെ ഒരു അമ്മ

By: Web Desk | Tuesday 18 December 2018 4:09 PM IST


ന്യൂ​യോ​ര്‍​ക്ക്: ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ചി​ല നി​യ​മ​ങ്ങ​ള്‍ ഒരു അമ്മയുടെ ആഗ്രഹത്തിന് വിലങ്ങ് തടിയായി നില്‍ക്കുന്നു. യെ​മ​ന്‍ സ്വദേശിയായ ഷൈ​മ സ്വീ​ലെയ്ക്കാണ് ഈ ദുര്‍വിധി. ജ​ന്മ​നാ മ​സ്തി​ഷ്ക​രോ​ഗം ബാ​ധി​ച്ച മരണത്തോട്  മല്ലിടിച്ച് കിടക്കുന്ന ര​ണ്ടു വ​യ​സു​കാ​ര​നായ അ​ബ്ദു​ള്ള ഹസനെ കാണാനാകതെ വിഷമിക്കുകയാണ് ഷൈമ . ക​ലി​ഫോ​ര്‍​ണിയ​യി​ല്‍ ചി​കി​ത്സ​യി​ലാണ് മകന്‍.

മകന്‍ തിരിച്ച് ജീവിതത്തിലേയ്ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കാ​ര്യ​ങ്ങ​ള്‍ ഇ​ത്ര ഗു​രു​ത​ര​മാ​യി​ട്ടും മ​ക​ന്‍റെ അ​ടു​ത്തെ​ത്താ​ന്‍ ഷൈ​മ​ക്കാ​കു​ന്നി​ല്ല.

അ​ഭ​യാ​ര്‍​ഥി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍​ക്ക് ട്രം​പ് ഭ​ര​ണ​കൂ​ടം ഏ​ര്‍​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​ല​ക്കാ​ണ് മ​ക​നൊ​പ്പം ചെ​ല​വ​ഴി​ക്കാ​നു​ള്ള ഷൈ​മ​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് വിലങ്ങ് തടിയായത്. അ​മേ​രി​ക്ക​ന്‍ പൗ​ര​നാ​യ ഭ​ര്‍​ത്താ​വ് അ​ലി ഹ​സ​നാ​ണ് മ​ക​നൊ​പ്പം ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.

നി​ല​വി​ല്‍ ഈ​ജി​പ്തി​ലാ​ണ് ഷൈ​മ താ​മ​സി​ക്കു​ന്ന​ത്. കു​ട്ടി​യെ ഈ​ജി​പ്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് ജീ​വ​നു കൂ​ടു​ത​ല്‍ ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യിലാണ് ഈ കടുംബം.

Related News