എറണാകുളത്ത് പുതുവൈപ്പിനിൽ യെമൻ പൗരന്മാരായ രണ്ടുപേരെ കടലിൽ കാണാതായി. കോയമ്പത്തൂരിൽ കോളജിലെ വിദ്യാർഥികളാണ് ഇവർ. ഞാറയ്ക്കൽ വളപ്പിൽ ബീച്ചിലാണ് ഇരുവരും കുളിക്കാനെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ വിദ്യാർഥികൾ ഇങ്ങോട്ടേക്കെത്തുകയായിരുന്നു. ജബ്രാൻ, അബ്ദുൾ സലാം എന്നിവരെയാണ് അപകടത്തിൽ പെട്ടത്. ഒമ്പത് പേരടങ്ങുന്ന യെമൻ വിദ്യാർഥികൾ കേരളം കാണാനെത്തിയത്. പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാൽ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികൾ വിദ്യാർഥികളോട് പറഞ്ഞിരുന്നെങ്കിലും ഇവർ കുളിക്കാനിറങ്ങുകയായിരുന്നു.
ഭാഷാപരമായ പ്രശ്‌നങ്ങൾ ഉള്ളതിനാലാകാം കുട്ടികള്‍ക്ക് കാര്യം മനസ്സിലാകാതിരുന്നതെന്ന് വാർഡ് മെമ്പർ പറഞ്ഞു. പ്രദേശത്ത് മുമ്പും നിരവധി ആളുകളെ കടലിൽ കാണാതായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. 12:30-ഓടെയാണ് കുളിക്കാനിറങ്ങിയവരിൽ രണ്ടുപേരെ കാണാതായത്. കോസ്റ്റ്ഗാർഡും നാവികസേനയും ഫയർഫോഴ്‌സും തിരച്ചിൽ നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.