September 26, 2022 Monday

Related news

August 16, 2022
August 13, 2022
August 12, 2022
July 18, 2022
November 16, 2021
November 13, 2021
September 18, 2021
August 8, 2021
August 8, 2021
August 7, 2021

യെസ് ബാങ്ക് നിക്ഷേപം; ഏതു അന്വേഷണത്തെയും സ്വാഗതം ചെയ്ത് കിഫ്ബി

Janayugom Webdesk
September 18, 2020 12:05 pm

250 കോടി രൂപയുടെ യെസ് ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി കിഫ്ബി. കിഫ്ബി മാസങ്ങൾക്ക് മുന്നേ തന്നെ യെസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച് വിശദമാക്കിയിട്ടുണ്ട്. 2018 വരെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രെഡിറ്റ് റേറ്റിങ് ഉള്ള സ്വകാര്യ ബാങ്കായിരുന്നു യെസ് ബാങ്ക്.

ഇൻവെസ്റ്റ് മാനേജ്മെൻറ് പോളിസി അടിസ്ഥാനപ്പെടുത്തി വിളിച്ച ക്വാട്ടുകളിൽ നിന്നും  കിട്ടാവുന്ന ഉയർന്ന പലിശയ്ക്ക് ഏഴ് തവണയായി ആകെ 832.21 കോടിയുടെ നിക്ഷേപം കിഫ്ബി യെസ് ബാങ്കിൽ നടത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് യെസ് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിങ്ങ് ഇടിഞ്ഞതിനെ തുടർന്ന് തുടർ നിക്ഷേപങ്ങൾ കിഫ്ബി നടത്തിയില്ല. ഉണ്ടായിരുന്ന മുഴുവൻ നിക്ഷേപവും കാലാവധി പൂർത്തിയായ മുറയ്ക്ക് 2019 ഓഗസ്റ്റോടെ ഇൻവെസ്റ്റ്മെൻറ് മാനേജ് പോളിസി അനുസരിച്ച് യോഗ്യമായ മറ്റു ബാങ്കുകളിലേക്ക് മാറ്റുകയും ചെയ്തു എന്നാതാണ് യാഥാര്‍ത്ഥ്യമെന്നും ഇത് സംബന്ധിച്ച് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും കിഫ്ബി അറിയിച്ചു.

എറ്റവും ഉയർന്ന റേറ്റിംഗിലുള്ള ബാങ്കിൽ നിക്ഷേപിക്കുകയും ഉചിതവും കൃത്യവുമായ സമയത്ത് അത് പിൻവലിക്കുകയും ചെയ്തത് കിഫ്ബിയുടെ നിക്ഷേപ വിലയിരുത്തൽ സംവിധാനങ്ങൾ വളരെ കണിശമായി പ്രവർ‍ത്തിക്കുന്നതിന്റെ തെളിവുകൂടിയാണെന്ന് വ്യക്തമാക്കി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.