നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ യെസ് ബാങ്കിന്റെ സഞ്ചിത നഷ്ടം 18,564.24 കോടി ആയി ഉയർന്നുവെന്ന് റിപ്പോർട്ട്. 2018–19 സാമ്പത്തിക വർഷം ഡിസംബറിൽ അവാസാനിച്ച പാദത്തിൽ 1000.57 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നു. മൂന്ന് ആഴ്ച്ച വൈകിയാണ് യെസ് ബാങ്ക് കഴിഞ്ഞ ദിവസം മൂന്നാം പാദത്തിലെ റിപ്പോർട്ട് അവതരിപ്പിച്ചത്. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ നികുതി കൂടാതെയുള്ള നഷ്ടം 24,778 കോടി രൂപയാണ്. കഴിഞ്ഞ വർഷം സമാന പാദത്തിൽ നികുതി കൂടാതെയുള്ള ലാഭം 1442 കോടി രൂപയായിരുന്നു. 2019 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ മാത്രം 629 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2019 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബാങ്കിന്റെ നിഷ്ക്രീയ ആസ്തിയിൽ (എൻപിഎ) 18.87 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ വർഷം കേവലം ഇത് 2.10 ശതമാനമായിരുന്നു.
2019 ഡിസംബറിൽ അവസാനിച്ച പാദത്തിൽ എൻപിഎ 40,709 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ഇത് 5158 കോടി രൂപ ആയിരുന്നു. 600 ശതമാനം വർധനയാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ എൻപിഎ 7.39 ശതമാനമായിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ യെസ് ബാങ്കിന്റെ നിക്ഷേപ അടിത്തറയിലും ഗണ്യമായ കുറവുണ്ടായി. 2019 സെപ്റ്റംബറിൽ നിക്ഷേപ അടിത്തറ 2.09 ലക്ഷം കോടി ആയിരുന്നത് ഡിസംബറിൽ 1.65 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2020 മാർച്ച് നാലിലെ കണക്കുകൾ പ്രകാരം ഇത് വീണ്ടും ഇടിഞ്ഞ് 1.37 ലക്ഷം കോടിയായി. ലിക്വിഡിറ്റി അനുപാതത്തിലും ഗണ്യമായ കുറവുണ്ടായി. 2019 സെപ്റ്റംബറിൽ 114 ശതമാനമായിരുന്ന അനുപാതം ഇപ്പോൾ നൂറ് ശതമാനത്തിന് അടുത്തെത്തി. ഒരു ബാങ്കിന്റെ കുറഞ്ഞ ലിക്വിഡിറ്റി അനുപാതം 100 ശതമാനമാണ്.
English Summary: Yes bank news followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.