റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനി യെസ് ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. യെസ് ബാങ്ക് അദ്ദേഹത്തിന് നൽകിയ വായ്പയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് മുംബൈയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുൻപിൽ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാകുന്നതിന് തനിക്ക് കൂടുതൽ സമയം വേണമെന്ന് അനിൽ അംബാനി അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റിലയൻസ് ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരേയും ഉടൻ ചോദ്യം ചെയ്തേക്കും. പ്രതിസന്ധിയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ച യെസ് ബാങ്കില്‍ നിന്ന് അനില്‍ അംബാനിയുടെ കീഴിലെ സ്ഥാപനങ്ങള്‍ വായ്പയെടുക്കുകയും തിരിച്ചടവില്‍ വീഴ്ചവരുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.
യെസ് ബാങ്കില്‍ നിന്ന് തന്റെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് എടുത്ത വായ്പയുടെ കാര്യത്തില്‍ ആശങ്ക ആവശ്യമില്ലെന്നും പൂര്‍ണമായും സുരക്ഷിതമാണ് ആ വായ്പയെന്നും അനില്‍ അംബാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യെസ് ബാങ്ക് മുന്‍ സിഇഒ റാണ കപൂറുമായോ ഭാര്യ, പെണ്‍മക്കള്‍ എന്നിവരുമായോ തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഗ്രൂപ്പ് അറിയിച്ചിരുന്നു. അനില്‍ അംബാനി ഗ്രൂപ്പിന്റെ ഒമ്പത് സ്ഥാപനങ്ങള്‍ 12,800 കോടി രൂപ വായ്പയെടുത്തത് കുടിശ്ശിക വരുത്തിയിട്ടുണ്ട്. 10 വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകളില്‍ നിന്നുള്ള 44 കമ്പനികളാണ് യെസ് ബാങ്കിന്റെ 34,000 കോടി രൂപയുടെ കിട്ടാക്കടത്തിന് കാരണമായത്. റിലയൻസിനെ കൂടാതെ എസ്സെൽ, ഐ എൽഎഫ്എസ്, ഡിഎച്ച്എഫ്എൽ, വോഡഫോൺ എന്നീ കമ്പനികളും അന്വേഷണ പരിധിയിലാണ്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ കഴിഞ്ഞയാഴ്ച എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു.
English summary: Yes Bank: Notice to Anil Ambani
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.