Saturday
23 Feb 2019

ഇന്‍റര്‍ക്ലബ്ബ് ജൂഡോ മത്സരത്തില്‍ വൈജെടിസിഎ എടവനക്കാടിന് ഒന്നാം സ്ഥാനം

By: Web Desk | Saturday 14 July 2018 8:47 PM IST


കൊച്ചി:

അഞ്ചാമത് യൂത്ത് ജൂഡോ ട്രെയിനിങ് സെന്ററിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ വിഭാഗങ്ങളിലുള്ള ഇന്റര്‍ക്ലബ്ബ് ജൂഡോ മത്സരങ്ങള്‍ എടവനക്കാട് വാച്ചാക്കല്‍ എസ്പി സഭാ സ്‌കൂളില്‍ വെച്ച് നടന്നു. 56 പോയിന്റോടെ വൈജെടിസിഎ എടവനക്കാട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 46 പോയിന്റോടെ അങ്കമാലി ജൂഡോ ക്ലബ്ബ് രണ്ടാം സ്ഥാനവും 17 പോയിന്റോടെ ഹീനോ അങ്കമാലി ജൂഡോ ക്ലബ്ബ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

എടവനക്കാട് സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ ജോസഫ് അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എ എം നസീര്‍ അധ്യക്ഷന്‍ ആവുകയും ടി ജെ ആന്റി സ്വാഗതം ആശംസിക്കുകയും ചെയ്തു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ക്ലബ്ബുകള്‍ക്ക് ജൂഡോയിലെ ആദ്യ ദേശീയ മെഡലിസ്റ്റ് മാര്‍ട്ടിന്‍, ജില്ലാ ജൂഡോ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം സിന്ധു മണിക്കുട്ടന്‍, ദേശീയ മെഡല്‍ ജേതാവ് ജോജോ കെ ജെ, വൈജെടിസിഎ ടീം പരിശീലകന്‍ നസീര്‍, വൈപ്പിന്‍ ബ്ലോക്ക് മെമ്പര്‍ മനാഫ്, ജോളി, ജോസഫ് എന്നിവര്‍ ചേര്‍ന്ന് ക്യാഷ് അവാര്‍ഡും മെഡലുകളും ട്രോഫിയും വിതരണം ചെയ്തു.

Related News