Web Desk

അയോധ്യ

March 25, 2020, 10:51 am

പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അയോധ്യാ ക്ഷേത്രം സന്ദര്‍ശിച്ച് യോഗി

Janayugom Online

കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ അടച്ചിടാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച് മണി‌ക്കൂറുകള്‍ക്കുള്ളില്‍ തന്നെ അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഗ്രഹം താത്കാലിക സ്ഥാനത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രഭാത പൂജകള്‍ക്കായാണ് യോഗി എത്തിയത്. അ​യോ​ധ്യ​യി​ല്‍ ശ്രീ​രാ​മന്റെ വി​ഗ്ര​ഹം താ​ത്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ചി​ട​ത്തു ​നി​ന്നു രാ​മജന്മ​ഭൂ​മി​യി​ല്‍ സ്ഥി​ര​മാ​യി ഒ​രി​ട​ത്തേ​ക്കു മാ​റ്റു​ന്ന ച​ട​ങ്ങി​ലാ​ണ് യോ​ഗി പങ്കെടുത്തത്.

രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന വ​രെ ഇ​വി​ടെ​യാ​കും വി​ഗ്ര​ഹം വ​യ്ക്കു​ക. 20 ഓളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രമുഖ മതപണ്ഡിതര്‍, അയോധ്യാ ജില്ലാ മജിസ്‌ട്രേറ്റ്‌പൊലീസ് മേധാവി എന്നിവരും പങ്കെടുത്തു.

അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​തിന്റെ തു​ട​ക്ക​മാ​യാ​ണ് ഈ ​ച​ട​ങ്ങ് ന​ട​ത്തി​യ​ത്. ഏ​പ്രി​ല്‍ ആ​ദ്യ ആ​ഴ്ച മു​ത​ല്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണു പ്രഖ്യാപനം.

ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ് ആളുകള്‍ കൂട്ടം കൂടരുതെന്നും 21 ദിവസത്തേക്ക് രാജ്യം ലോക്ക് ഡൗണ്‍ ചെയ്യുന്നതായും മോഡി അറിയിച്ചത്. ചൊ​വ്വാ​ഴ്ച രാ​ത്രി അ​യോ​ധ്യ​യി​ല്‍ എ​ത്തി​യ യോ​ഗി ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ന​വ​രാ​ത്രി​യു​ടെ ആ​ദ്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ച​ട​ങ്ങ് സംഘടിപ്പിച്ചത്.

you may also like this video;