യോഗി ആദിത്യനാഥ് സ്‌റ്റേഡിയത്തിന്റെയും പേരുമാറ്റി

Web Desk
Posted on November 06, 2018, 7:56 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്‌റ്റേഡിയത്തിന്റെയും പേരുമാറ്റി. ലഖ്‌നൗവില്‍ പണ്ടേയുള്ള ഏക്‌നാ ക്രിക്കറ്റ് സ്റ്റേഡിയമാണ് യോഗി ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ബിഹാരി വാജ്‌പേയിയുടെ പേരുനല്‍കിയത്. ഭാരത് രത്‌ന അടല്‍ ബിഹാരി വാജ്‌പേയ് ഏകനാക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് ഇനി അത് അറിയപ്പെടുക എന്ന് യോഗിവ്യക്തമാക്കി. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20
മല്‍സരം നടത്താന്‍ തയ്യാറായിരിക്കുന്ന അരലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയമാണ് ഏകന. ഇത് മുന്‍ മുഖ്യമന്ത്രി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചതാണ്.1991മുതല്‍ 2009വരെ അഞ്ചുതവണ ലഖ്‌നൗ മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണ് അടല്‍ബിഹാരി വാജ്‌പേയി.
യോഗിയും ബിജെപി സര്‍ക്കാരും ഫൈസാബാദിന്റെ പേര് അയോധ്യയെന്നും അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നുമാറ്റിയത് വിവാദമായിരിക്കയാണ്.