ആദിത്യനാഥിനെ ഇറക്കാൻ ബിജെപി

Web Desk
Posted on February 05, 2019, 10:21 am

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ലക്ഷ്യമിട്ട‌് ഉത്തർപ്രദേശ‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രംഗത്തിറക്കാൻ ബിജെപി. തീവ്രഹിന്ദു നിലപാടുകാരനായ ആദിത്യനാഥിനെ ഉപയോഗിച്ച‌് ശബരിമലവിഷയം സജീവമാക്കി നിർത്തുകയാണ‌് ലക്ഷ്യം. ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മുന്നോടിയായി തീവ്രവർഗീയ പ്രചാരണങ്ങളിലൂടെ നിറഞ്ഞുനിൽക്കുക എന്നതാണ‌് ബിജെപിയുടെ തന്ത്രം.

12ന‌് കേരളത്തിലെത്തുന്ന ആദിത്യനാഥ‌് വിവിധ ജില്ലകൾ സന്ദർശിച്ച‌് പ്രവർത്തകരുമായി സംവദിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ബൂത്ത‌് ചുമതലയുള്ള നേതാക്കളുമായും സംവാദം സംഘടിപ്പിക്കും.

മുൻപത്തെ സമരങ്ങളിലെന്നപോലെ പ്രവർത്തകർ കൈവിട്ടാൽ തെരഞ്ഞെടുപ്പ‌് പ്രചാരണത്തെ ബാധിക്കുമെന്ന‌് നേതൃത്വം കണക്ക‌ുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ‌് ദേശീയ നേതാക്കളെ കൊണ്ടുവന്ന‌് പ്രവർത്തകർക്ക‌് ആവേശം പകരുക എന്ന തീരുമാനത്തിലേക്ക‌് എത്തിയത‌്.

കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ നടത്തിയ പദയാത്രയിൽ പങ്കെടുക്കാനാണ‌് യോഗി ആദിത്യനാഥ‌് ആദ്യമായി കേരളത്തിലെത്തിയത‌്. കഴിഞ്ഞവർഷം കാസർകോട‌് നടത്തിയ പരിപാടിയിലും ആദിത്യനാഥ‌് പങ്കെടുത്തിരുന്നു.