യോഗിക്കും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

Web Desk
Posted on April 15, 2019, 3:12 pm

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. യോഗി ആദിത്യനാഥിന് 3 ദിവസും മായാവതിക്ക് 2 ദിവസവും ആണ് വിലക്ക്. മുസ്ലിം ലീഗിനെ വര്‍ഗീയമായി ആക്ഷേപിച്ചതിനാലാണ് യോഗിക്കെതിരെ വിലക്ക്. സൈന്യം മോഡിയുടെ സേനയാണെന്നും യോഗി പ്രചാരണത്തില്‍ പരാമര്‍ശിച്ചിരുന്നു. നാളെ മുതല്‍ വിലക്ക് നിലവില്‍ വരും. വിദ്വേഷപ്രസംഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മായാവതിക്കെതിരെ  നടപടി.

ഇരുവരും തെരഞ്ഞെടുപ്പിനെ കുറിച്ച് മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തരുതെന്നും പ്രചാരണങ്ങളിലോ റാലികളിലോ പങ്കെടുക്കാന്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.