Web Desk

December 22, 2020, 3:35 pm

തലമുടി കൊഴിച്ചിൽ തടയാൻ തൈര് ഇങ്ങനെ ഉപയോഗിക്കാം…

Janayugom Online

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. പല കാരണങ്ങൾ കൊണ്ടും തലമുടി കൊഴിച്ചിൽ ഉണ്ടാകാം. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് കഴിക്കണം.

ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ഹെയർ മാസ്കുകളുടെ ഉപയോഗം. തൈര് കൊണ്ടുള്ള ഹെയർ മാസ്ക് തലമുടി വളരാൻ നല്ലതാണ്. തൈരിനോടൊപ്പം പ്രകൃതിദത്തവും ഔഷധ സിദ്ധിയുള്ളതുമായ തേൻ, കറ്റാർവാഴ തുടങ്ങിയവയും ചേർത്ത് മാസ്ക് തയ്യാറാക്കാം. ഇവ തലമുടി മിനുസമാർന്നതും തിളക്കമുള്ളതുമായി നിലനിർത്താനും സഹായിക്കും.

മൂന്ന് ടീസ്പൂൺ കറ്റാർ വാഴ ജെൽ, രണ്ട് ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ, രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ നന്നായി മിക്സ് ചെയ്തെടുത്ത് തലമുടിയിൽ പുരട്ടാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

Eng­lish sum­ma­ry; Yogurt can be used in this way to pre­vent hair loss.

You may also like this video;