May 26, 2023 Friday

ആവിഷ്ക്കാര സ്വാതന്ത്ര്യ പുരസ്കാരം ഉഗാണ്ട തടവിലാക്കിയ എഴുത്തുകാരിക്ക്

Janayugom Webdesk
January 18, 2020 3:31 pm

കമ്പാല: പ്രസിഡന്റിനെ വിമർശിച്ചതിന് തടവിലാക്കപ്പെട്ട ഉഗാണ്ടൻ എഴുത്തുകാരിക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുള്ള ഓക്സ്ഫാം നൊവിബ്/ പെൻ രാജ്യാന്തര പുരസ്കാരം. ഡോ.സ്റ്റെല്ല ന്യാൻസിയാണ് പുരസ്കാരത്തിന് അർഹയായത്.
കമ്പാലയിലെ ലുസിറ വനിത ജയിലിൽ കഴിയുകയാണ് ന്യാൻസി ഇപ്പോൾ കഴിയുന്നത്. പ്രസിഡന്റ് യൊവേരി മുസെവെനിയുടെ അമ്മയെക്കുറിച്ച് അപകീർത്തികരമായ കവിതയെഴുതിയെന്നാരോപിച്ച് പതിനഞ്ചുമാസമായി ഇവർ തടവിൽ കഴിയുകയാണ്. മുസെവെനിയുടെ ജനനത്തെയും കഴിഞ്ഞ മുപ്പത്തഞ്ച് കൊല്ലത്തെ ഭരണത്തെയും ഇവർ കവിതയിൽ പ്രതീകവത്ക്കരിച്ചിട്ടുണ്ട്.
ഒരു ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടർന്ന് 2017ലും ഇവർ 33 ദിവസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്ക് സാനിറ്ററി നാപ്ക്നുകൾ വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിൻമാറിയതിനെ വിമര്‍ശിച്ചതിനായിരുന്നു അത്.
ഹേഗിൽ നടന്ന പുരസ്കാരങ്ങൾ വിതരണം ചെയ്ത ചടങ്ങിൽ ഇവരുടെ കസേര പ്രതീകാത്മകമായി ഒഴിച്ചിട്ടിരിക്കുകയാണ്. എഴുത്തിനെ അവർ പ്രതിരോധിക്കാനുള്ള മാർഗമായാണ് കാണുന്നതെന്ന് പെൻ ഇന്റർനാഷണൽ മേധാവി കാർലെസ് ടോർണെർ പറഞ്ഞു.
പ്രസിഡന്റിനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ ഒന്‍പത് മാസം കൂടി ന്യാൻസിയുടെ തടവ് നീട്ടണമെന്ന കോടതിയുടെ തീരുമാനത്തിൽ നൽകിയ അപ്പീലിന്റെ വാദത്തിനായി അവർ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു. നിങ്ങൾക്ക് എന്റെ ആത്മാവിനെ വിലങ്ങിടാൻ കഴിയില്ലെന്നായിരുന്നു അവരുടെ പ്രതികരണം.
നൊബേൽ ജേതാവ് സ്വെറ്റ്ലാന അലക്സിവിക്, പലസ്തീൻ കവി ഡാരീൻ ടാറ്റൂർ, എറിത്രിയൻ കവി അമാനുവൽ അസറത്, ഹോണ്ടൂറാസിലെ സാമൂഹ്യ പ്രവർത്തക ഡിന മെസ, കാമറൂൺ മാധ്യമപ്രവർത്തകൻ എനൊഹ് മെയോമെസ് എന്നിവരാണ് മുൻകാലങ്ങളിൽ ഈ പുരസ്കാരം നേടിയിട്ടുള്ളത്. 

‘You can’t hand­cuff my spir­it’: jailed writer wins free­dom of expres­sion prize
Stel­la Nyanzi, impris­oned in Ugan­da after writ­ing poem about president’s mother’s vagi­na, lam­basts regime’s ‘fear of writers’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.