Web Desk

ന്യൂഡൽഹി

July 27, 2021, 4:14 pm

ചനുവിന് കൂടുതല്‍ അംഗീകാരങ്ങള്‍ ലഭിക്കട്ടെ: ഡി രാജ

Janayugom Online

ടോക്യോ ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടിയ മീരാബായ് ചനുവിനെ സിപിഐ ജനറൽ സെക്രട്ടറി ഡിരാജ അഭിനന്ദിച്ചു. ചനു വിന്റെ വിജയം രാജ്യത്തിനാകെ പേരും പ്രശസ്തിയും നേടിത്തന്നുവെന്നും കൂടുതൽ അംഗീകാരങ്ങളും മെഡലുകളും നേടുവാൻ സാധിക്കട്ടെയെന്നും ചനുവിന്റെ പിതാവ് കീർത്തിസിങ്ങിന് അയച്ച സന്ദേശത്തിൽ രാജ പറഞ്ഞു.

വളരെ ദരിദ്രമായ ഒരു കുടുംബത്തിൽ ജനിച്ചമീരാബായ് ഒളിമ്പിക്സ് മെഡൽ ജേതാവായി ഉയർന്നു എന്നത് ലോകത്തിനാകെ അഭിമാനിക്കുവാന്‍ വക നല്കുകയും ഇത്തരം നേട്ടങ്ങള്‍ സമ്പന്ന കുടുംബങ്ങളിലുള്ളവരുടെ കുത്തകയല്ലെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. വീട്ടിലെ അടുക്കളയിലേയ്ക്കുള്ള വിറകുകള്‍ ചുമന്നെത്തിക്കാറുണ്ടായിരുന്നുവെന്ന് ചനുവിന്റെ അമ്മ പറയാറുണ്ടായിരുന്നു.

അവളുടെ പിതാവ് കീർത്തി സിങ്ങും അടുത്ത ബന്ധുക്കളും മണിപ്പൂരിലെ പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരാണെന്നും പാര്‍ട്ടിസംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനുമോദനം സംഘടിപ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചതായും രാജ അറിയിച്ചു.

ENg­lish Sum­ma­ry: D Raja appre­ci­ates Mirabai Chanu

You may like this video also