അറസ്റ്റ് ഒഴിവാക്കി നല്‍കാന്‍ കോടതി നൽകിയത് ഇതുവരെ ഒരു പ്രതിയും നേരിടാത്ത ഉത്തരവ്

Web Desk
Posted on March 11, 2019, 5:09 pm

ഗസിയാബാദ്: വിചാരണക്ക് കോടതിയില്‍ ആറുമാസം കയറാതിരുന്ന പ്രതിക്ക് എതിരെ പുറപ്പെടുവിച്ച അറസ്റ്റു വാറന്റ് കോടതി ഒഴിവാക്കിനല്‍കി, ഒരു കണ്ടീഷന്‍ പ്രതി അഞ്ചുമരം നട്ട് കോടതിക്ക് സത്യവാംങ്മൂലം നല്‍കണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ലോണി സ്വദേശി രാജുവിനാണ് അസാധാരണമായ ഉത്തരവ് ലഭിച്ചത്. അതിവേഗ കോടതി ജഡ്ജി രാകേഷ് വസിഷ്ഠ് ആണ് അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിയുടെ അപേക്ഷക്ക് ഇത്തരമൊരു പരിഹാരം നിര്‍ദ്ദേശിച്ചത്. തൈയ് നട്ടതിനെത്തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പിന്‍വലിച്ചു.