യുവനടൻ ഷെയിൻ നിഗത്തിന് വിലക്ക്

Web Desk
Posted on November 21, 2019, 7:58 pm

കൊച്ചി: യുവനടൻ ഷെയിൻ നിഗത്തിന് വിലക്കേർപ്പെടുത്തി നിർമാതാക്കളുടെ സംഘടനാ തീരുമാനം.വെയിൽ സിനിമയുടെ ചിത്രീകരണത്തിന് ഷെയിൻ എത്താത്തതിനെത്തുടർന്ന് നിർമാതാവ് ജോബി ജോർജ്ജ് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. പുതിയ സിനിമകളിൽ ഷെയിനിനെ അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ താരസംഘടനയായ അമ്മയെ അറിയിച്ചു.