കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനായി സ്വന്തം വിവാഹം പോലും നീട്ടിവച്ച യുവഡോക്ടർ ഒടുവിൽ കൊറോണ ബാധിച്ച് മരിച്ചു. ഡോ. പെങ് യിൻഹുവ (29) ആണ് മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ജനുവരി 25നാണ് പെങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുർന്ന് ബുധനാഴ്ച പെങ്ങിനെ വുഹാനിലെ ജിൻ യിന്റാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ചൈനീസ് പുതുവത്സരദിനത്തിലായിരുന്നു പെങ്ങിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
എന്നാൽ, കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരെ ശ്രുശൂഷിക്കുന്നതിനിടെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും വിവാഹം നീട്ടിവയ്ക്കണമെന്നും പെങ് വധുവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.ചൈനയിൽ കൊറോണയ്ക്കെതിരായുള്ള പോരാട്ടത്തിനിടെ ജീവൻ നഷ്ടമാകുന്ന ഒമ്പതാമത്തെ ആരോഗ്യപ്രവർത്തകനാണ് ഡോ. പെങ്. കൊറോണ വൈറസിനെ കുറിച്ച് ആദ്യമായി വിവരം നൽകിയ മുപ്പത്തിനാലുകാരനായ ലീ വെന്‍ലിയാങ്ങ് ഫെബ്രുവരി ഏഴിന് മരണപ്പെട്ടിരുന്നു. ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു അദ്ദേഹം.
ഇതിന് പിന്നാലെ വുഹാനിലെ വുചാങ് ആശുപത്രി ഡയറക്ടറും ന്യൂറോ സർജറി വിദഗ്ധനുമായ ലിയു ഷിമിംഗും കൊറോണ വൈറസ് ബാധിച്ച് ഫെബ്രുവരി 18ന് മരിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2250 ആയി. 76,794 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 118 പേർ വെള്ളിയാഴ്ച മരിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു.
English Summary:Young doctor died affected corona
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.