August 19, 2022 Friday

Related news

August 18, 2022
August 17, 2022
August 17, 2022
August 10, 2022
August 10, 2022
August 6, 2022
August 6, 2022
August 4, 2022
August 3, 2022
August 2, 2022

 വയനാട് സ്വദേശിയായ യുവഡോക്ടർ  ചൈനയിൽ വാഹനാപകടത്തിൽ മരിച്ചു

Janayugom Webdesk
December 15, 2019 6:15 pm
 മാനന്തവാടി: വയനാട്  വെള്ളമുണ്ട സ്വദേശിയായ യുവ ഡോക്ടർ ചൈനയിൽ വാഹനാപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ മരിച്ചു.. വെള്ളമുണ്ട കുറ്റി പ്രവൻ മൊയ്തു – ഷാഹിദ ദമ്പതികളുടെ മകൻ ഡോ: മുഹമ്മദ് ഷഫീഖ് (23) ആണ് മരിച്ചത്.
പന്ത്രണ്ട് ദിവസം  മുമ്പ് ചൈനയിൽ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച്  പരിക്കേറ്റ് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ട്.  എം.ബി.ബി.എസ്.  പഠനം കഴിഞ് അവിടെ പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. മൂന്ന് മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം നടന്നത്. സഹോദരങ്ങൾ: ഷൗനിദ്, റെയ്ബാസ്, ഉവൈസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.