അങ്കമാലി: റോഡിലെ കുഴി തീർത്ത അപകടത്തിൽ മറ്റാരു ജീവൻ കൂടി പൊലിഞ്ഞു. അമ്മുമ്മയ്ക്ക് അന്ത്യ ചുംബനം നൽകി വീട്ടിലേക്ക് മടങ്ങവെ യുവാവ് ടാങ്കർ ലോറി കയറി മരിച്ചു. പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മാത്തുംകുടി വീട്ടിൽ എം സി പോളിച്ചന്റെ മകൻ ജിമേഷ്(22) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15ടെ അങ്കമാലി സിഎസ്എഎ ഓഡിറ്റോറിയത്തിന് സമീപം വെച്ചായിരുന്നു അപകടം. കുഴിയിൽ ചാടാതിരിക്കാൻ മുൻപിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടു. കാറിനെ മറികടക്കാനുള്ള ശ്രമത്തിന് ഇടയിൽ ജിമേഷ് സഞ്ചരിച്ച സ്കൂട്ടർ കാറിൽ ഇടിച്ച് ടാങ്കർ ലോറിക്കടിയിലേക്ക് മറിഞ്ഞു. ടാങ്കർ ലോറി ജിമേഷിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി.
ജിമേഷിന്റെ അമ്മയുടെ മാതാവിന് അന്ത്യചുംബനം നൽകി പിതാവിനെ മരണ വീട്ടിലേക്ക് കൂട്ടുക്കൊണ്ടു പോവാനായി വീട്ടിലേക്ക് വരികയായിരുന്നു യുവാവ്. എറണാകുളം ചാവറ ഇൻസ്റ്റിറ്റിയൂട്ടിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് ജിമേഷ്. ടാങ്കർ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
you may also like this video