Web Desk

തുറവൂര്‍

March 02, 2020, 3:14 pm

‘ജമന്തി കൃഷി’ നടത്തി; ഒടുവിൽ പൊലീസ് പിടിയിൽ

Janayugom Online

ജമന്തി ചെടിയെന്ന വ്യാജേന വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുത്തിയതോട് സ്വദേശി ഷാരൂണിനെയാണ് (24) പോലീസ് അറസ്റ്റുചെയ്തത്. വീട്ടിൽ ഇന്നേവരെ കൃഷി ചെയ്യാത്ത ഷാരൂൺ പ്ലാസ്റ്റിക് ചാക്കിനകത്ത് ചെടി നടുകയും പതിവായി വെള്ളമൊഴിക്കുന്നത് കണ്ട് അമ്മ ചോദിക്കുകയും ചെയ്തിരുന്നു. അപ്പോൾ ജമന്തി പോലൊരു ചെടിയാണെന്നാണ് ഷാരൂൺ പറ‍ഞ്ഞിരുന്നത്.

എന്നാൽ ഈ വിവരം കുത്തിയതോട് പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ലഭിക്കുകയും കുത്തിയതോട് എസ്.ഐ. ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ വീട്ടിൽ തിരച്ചിൽ നടത്തി അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ഷാരൂണിനെ വിശദമായി ചോദ്യം ചെയ്തതിലൂടെ ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു. 2016 ല്‍ കഞ്ചാവ് ഉപയോഗിച്ചതിന് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി ശിക്ഷിച്ചിരുന്നു.

you may also like this video;