പെൺകുട്ടികളുടെ മുന്നിൽ നഗ്ന താ പ്രദർശനം യുവാവ് അറസ്റ്റിൽ

Web Desk

നെടുങ്കണ്ടം

Posted on September 12, 2020, 2:39 pm

പെൺകുട്ടികളുടെ മുന്നിൽ നഗ്ന താ പ്രദർശനം യുവാവ് അറസ്റ്റിൽ. മാവടി അശോകവനം ഭാഗത്ത് പെൺകുട്ടികളുടെ മുന്നിൽ നഗ്ന ത പ്രദർശനം നടത്തുകയും നാട്ടുകാർക്ക് പൊതുശല്യവുമായ മുളകുപാറയിൽ ജയകുമാർ (കിച്ചു 25) ആണ് അ
റസ്റ്റിലായത്. പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ പ്രതി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. 2 തവണ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. പ്രതി ഭാര്യവീട്ടിലും പ്രദേശത്തെ എസ്റ്റേറ്റുകളിലുമായി ഒളിവിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. എസ്ഐ ചാക്കോ, പൊലീസ് ഉദ്യോഗസ്ഥരായ മുജീബ്, പ്രജിൻസ്, അനിൽ കൃഷ്ണൻ എന്നിവരടങ്ങിയ സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു.

you may also like this video