ബൈക്കില്‍ കഞ്ചാവുമായി എത്തിയ യുവാക്കള്‍ പൊലീസ് പിടിയിൽ

Web Desk
Posted on June 24, 2019, 8:43 pm

നെടുങ്കണ്ടം: ബൈക്കില്‍ കഞ്ചാവുമായി എത്തിയ യുവാക്കള്‍ ഉടുമ്പന്‍ചോല റേഞ്ച് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.  എറണാകുളം തൃപ്പൂണിത്തുറ തച്ചിരുപറമ്പില്‍ വീട്ടിര്‍ ശ്യാം സുന്ദര്‍(23), മണപ്പാട്ട് വീട്ടില്‍ ആനന്ദ്(22) എന്നിവരെയാണ് 250 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. ബൈക്കിന്റെ പിന്‍വശത്തെ നമ്പര്‍ പ്ലേറ്റിന് അകവശത്ത് കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.

എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ സ്വന്തം ഉപയോഗത്തിന് വാങ്ങിയതായി പറഞ്ഞതായാണ് എക്‌സൈസ് സംഘം പറയുന്നത്.  കമ്പത്ത് നിന്നും 3500 രൂപയ്ക്കാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. ഉടുമ്പന്‍ചോല റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി.വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ് ‚രാധാകൃഷ്ണന്‍ സിവില്‍ എക്‌സൈസ്മാരായ ശശീന്ദ്രന്‍, നെബു, അനീഷ് , ഷിയാദ് എന്നിവര്‍ നേത്യത്വം നല്‍കി.