യുവതിയോട് മോശമായി പെരുമാറി: ചോദ്യം ചെയ്ത ഭർത്താവിന്റെ തല തല്ലിപ്പൊളിച്ചു

Web Desk
Posted on November 13, 2019, 4:24 pm

ഗുരുഗ്രാം: യുവതിയോട് മോശമായി പെരുമാറിയവരെ ചോദ്യം ചെയ്ത ഭർത്താവിന്റെ തല തല്ലിപ്പൊളിച്ചു. ഹിസാറിൽ നിന്നുള്ള ബിസിനസുകാരനും ഭാര്യയ്ക്കും നേരെയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായത്.

യുവതിയോട് ഒരു സംഘം യുവാക്കൾ അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത ഭർത്താവിന്റെ തല ബിയർ കുപ്പി കൊണ്ട് തല്ലിപ്പൊളിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് മകനും സഹോദരനും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പം ദമ്പതികൾ അത്താഴം കഴിക്കാൻ റസ്റ്റോറന്റിൽ എത്തിയത്.

റസ്റ്റോറന്റിൽ ഇവർ ഇരുന്നതിന് സമീപത്ത ടേബിളിൽ ഒരു സംഘം യുവാക്കൾ മദ്യപിക്കുകയായിരുന്നു. മദ്യപസംഘം യുവതിയെ നോക്കി ഉച്ചത്തിൽ കമന്റടിക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ തടയാൻ ചെന്ന ഭർത്താവിനെ അടുത്തിരുന്ന ബിയർ കുപ്പികൊണ്ട് യുവാക്കൾ അടിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.