Web Desk

അടിമാലി

February 06, 2020, 6:01 pm

മുതിരപ്പുഴയാറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Janayugom Online

മൂന്നാര്‍ മുതിരപ്പുഴയാറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാര്‍ ഗുണ്ടുമല സ്വദേശി അന്‍പു പാണ്ടി(37)യുടെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്. പരിസരവാസികളാണ് യുവാവിന്റെ മൃതദേഹം പുഴയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം അന്‍പു പാണ്ടിയുടേതാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ആത്മഹത്യയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വായും കാലും കെട്ടിയ നിലയിലായിരുന്നു മ്യതദേഹം കണ്ടെത്തിയത്. ഇയാളെ ആറ് ദിവസം മുമ്പ് കാണാതായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കടബാധ്യതകള്‍ കാരണം അന്‍പുപാണ്ടി ദിവസങ്ങളായി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അന്‍പുപാണ്ടി ഒരു കത്ത് എഴുതി ബന്ധുക്കള്‍ക്ക് നല്‍കിയിരുന്നതായും സൂചനയുണ്ട്. അന്‍പു പാണ്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വരികെയാണ് മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്.

Eng­lish Sum­ma­ry: young man dead body found in Munnar muthirapuzhayar

YOU MAY ALSO LIKE THIS VIDEO