നായ കുറുകെ ചാടി, സ്വകാര്യ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

Web Desk
Posted on October 23, 2019, 7:07 pm

കാഞ്ഞങ്ങാട്: സ്വകാര്യ ബസിനടിയിൽപെട്ട് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ബോവിക്കാനം കാനത്തുർ സ്വദേശിയായ അശ്വിൻ രാജാണ് (21) മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരം 3.15 ന് കൊവ്വൽ പള്ളി ലേറ്റസ്റ്റ് ഓഫീസിനു സമീപമാണ് അപകടമുണ്ടായത്. ബൈക്കിന് കുറുകെ വന്ന നായയെ ഇടിച്ചതിന് ശേഷം യുവാവ് ബസിനടിയിൽ പെടുകയായിരുന്നു. വാഹനപകടത്തെ തുടർന്ന് നടന്ന കൊവ്വൽ പള്ളി കെഎസ് ടിപി റോഡിൽ പരന്ന് ഒഴുകിയ ഓയിലും പെട്രോളും അഗ്‌നിശമന സേനയെത്തി വൃത്തിയാക്കി. ഒടയംചാൽ ടിവിഎസ് ഷോറും ജീവനക്കാരനായിരുന്നു അശ്വിൻ രാജ്. പിതാവ്: അരവിന്ദാക്ഷൻ. മാതാവ്: പുഷ്പലത. സഹോദരങ്ങൾ: അക്ഷയ് രാജ്, ആദർഷ്.