June 7, 2023 Wednesday

Related news

March 3, 2023
February 13, 2023
October 15, 2021
September 27, 2021
July 10, 2021
April 29, 2021
January 8, 2021
October 26, 2020
September 20, 2020
September 10, 2020

ട്രക്കിങ്ങിനിടെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Janayugom Webdesk
കാട്ടാക്കട
February 9, 2020 10:49 am

ട്രക്കിങ്ങിനിടെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെയ്യാർ മീൻമുട്ടിയിലേക്കു ട്രക്കിങ്ങിനു വന്ന ബന്ധുക്കളടങ്ങിയ 9 അംഗ സംഘത്തിലെ യുവാവാണ് മരിച്ചത്. പിരപ്പൻകോട് കൈതറ ശിവസരസിൽ മുരളീധരൻനായർ ഷീന ദമ്ബതികളുടെ മകൻ എം എസ് അനന്ദു(26)വാണ് മരിച്ചത്. അനന്ദു ഫിസിയോ തെറപ്പിസ്റ്റ് ആണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. രാവിലെ നെയ്യാർ ഡാമിൽ നിന്നു പുറപ്പെട്ട സംഘം കൊമ്ബൈയിൽ നിന്നു കാൽനടയായി ഉച്ചയോടെ മീൻമുട്ടിയിലെത്തി. ചിലർ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി.

നീന്തൽ അറിയാത്ത അനന്ദുവിനെ കരയ്ക്കിരുത്തിയാണ് ഒപ്പമുണ്ടായിരുന്ന സഹോദരൻ അനുചന്ദ് ഉൾപ്പെട്ട സംഘം മറുകരയിലേക്കു നീന്തിയത്. ഇവർക്കു പിന്നാലെ അനന്ദുവും വെള്ളത്തിലിറങ്ങി നീന്താൻ ശ്രമിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.

Eng­lish sum­ma­ry:  young man drowned to death in kattakada

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.