മുംബൈ: സാഹസിക പ്രകടനം നടത്തി വീഡിയോ വൈറലാക്കുന്ന യുവാക്കൾക്ക് വീണ്ടുമൊരു പാഠമായി മാറിയിരിക്കുകയാണ് മഹാരാഷ്ട്രയിൽ യുവാവിന്റെ മരണം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിൽ നിന്ന് സാഹസികമായി യാത്ര ചെയ്ത ദിൽഷാദ് നൗഷാദ് ഖാൻ എന്ന 24കാരനാണ് മരിച്ചത്. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ട്രെയിനിന്റെ വാതിൽ നിന്നും പുറത്തേക്ക് തലയിട്ട് വിഡിയോ റെക്കോർഡ് ചെയ്യുമ്പോഴായിരുന്നു അപകടം.
ट्रेन में स्टंट ना करें ये गैरकानूनी है एवं जानलेवा भी सिद्ध हो सकता है।
मुंबई में 26 दिसंबर को दिलशान नाम का युवक ट्रेन के बाहर लटक कर स्टंट करते हुए अपनी जान गंवा चुका है।
अपनी सुरक्षा की अवहेलना करके ट्रेन के बाहर लटकना,चलती ट्रेन में चढ़ना, हादसे का बुलावा हो सकता है। pic.twitter.com/oGEsqjoka6
— Ministry of Railways (@RailMinIndia) December 30, 2019
ഒറ്റക്കയ്യിൽ ട്രെയിനിൽ തുങ്ങി നിന്ന് ദിൽഷാദ് നൗഷാദ് ഖാൻ അഭ്യാസപ്രകടനം നടത്തുന്നത് സുഹൃത്ത് ട്രെയിനിനുള്ളിൽ വെച്ച് ഫോണിൽ പകർത്തുന്നതിനിടയിലാണ് പെട്ടെന്ന് ട്രാക്കിലെ തൂണിലിടിച്ച് ഇയാൾ ട്രെയിനുള്ളിലേക്ക് തെറിച്ച് വീണത്. ഉടൻ തന്നെ സുഹൃത്ത് ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ദിൽഷാദ്. റയിൽവെ മന്ത്രാലയവും ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. പലരും റെയിൽവേയെ ആണ് സംഭവത്തിൽ കുറ്റം പറയുന്നത്. ഓട്ടോമാറ്റിക് വാതിൽ വെച്ചാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാം എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ യുവാക്കളുടെ വിവേകശൂന്യമായ പ്രവർത്തികൾ റെയിൽവേയെ കുറ്റപ്പറയേണ്ടതില്ലന്നും പ്രതികരണങ്ങൾ വന്നിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.