19 April 2024, Friday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024

ബാരിക്കേഡില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി: കര്‍ഷക സമരത്തെ അട്ടിമറിക്കാന്‍ ശ്രമം

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2021 12:55 pm

സിന്‍ഘുവിലെ കര്‍ഷക സമരം നടക്കുന്ന സ്ഥലത്തെ ബാരിക്കേഡില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. കൈകാലുകള്‍ വെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സോനിപതിലെ സമരസ്ഥലത്ത് ചോരയില്‍ക്കുളിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. കൈപ്പത്തയും കാല്‍പ്പാദങ്ങളും വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
കൊലപാതകത്തിനുപിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം സംഭവത്തിന് പിന്നില്‍ സിഖ് വംശത്തില്‍പ്പെട്ട നിഹാങ്ക് പ്രവര്‍ത്തകരാണെന്ന അഭ്യൂഹങ്ങളുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചെന്നാരോപിച്ച യുവാവാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവാവിനെ തല്ലിക്കൊന്നശേഷം പൊലീസ് ബാരിക്കേഡില്‍ മൃതദേഹം കെട്ടിത്തൂക്കിയെന്നാണ് നിഗമനം. ഇതിനുശേഷമാണ് കൈ വെട്ടിമാറ്റിയതെന്നും കരുതുന്നു. യുവാവിന്റെ മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ കര്‍ഷകരാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.

 

Eng­lish Sum­ma­ry: Young man hanged at bar­ri­cade: Attempt to sab­o­tage peas­ant struggle

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.