Web Desk

മുംബൈ

January 17, 2020, 5:29 pm

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറി യാത്രാക്കാരിയുടെ പേഴ്‌സ് തട്ടിയെടുത്തു

Janayugom Online

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും യാത്രാക്കാരിയുടെ പേഴ്‌സ് തട്ടിയെടുത്തു. തലനാരിഴയ്ക്കാണ് സ്ത്രീ രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

മുംബൈ തുരങ്കത്തില്‍ മുംബൈയിലേയ്ക്ക് വരുന്ന ഇന്ദ്രയാനി എക്‌സ്പ്രസിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‌റെ വാതിലിനരികെ നില്‍ക്കുകയായികരുന്നു സ്ത്രീ. പെട്ടെന്ന് തന്നെ ഒരു യുവാവ് ട്രെയിനില്‍ വലിഞ്ഞ് കയറുകയും പേഴ്‌സ് തട്ടിപ്പറിക്കുകയും ആയിരുന്നു.

അതിനിടയില്‍ സ്ത്രീ മുന്നോട്ട് വീഴാന്‍ പോകുന്നതും കൂടെ നിന്ന മറ്റു യാത്രക്കാര്‍ സ്ത്രീയെ പിന്നിലേയ്ക്ക് വലിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ കാണാം;

Eng­lish Sum­ma­ry: Young man jumped on a mov­ing train and robbed the pas­sen­ger’s purse.

you may also like this video;