ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയിന്‍ മുൻപിൽ ചാടി യുവാവ് ജീവനൊടുക്കി മണിക്കൂറുകൾക്കകം ഭാര്യയും മകളും തൂങ്ങിമരിച്ച നിലയിൽ. തമിഴ് സ്വദേശികളായ കുടുംബമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഷനിൽ രാവിലെ 11.30നാണ് സംഭവം നടന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജറായി ജോലി ചെയ്യുന്ന 33കാരനാണ് ഇന്നലെ ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയിന്‍ മുന്നിലേക്ക് എടുത്തുച്ചാടിയത്. സുരക്ഷാ ജീവനക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ 33 കാരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് 30കാരിയായ ഭാര്യയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. വിവരം അറിഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ എത്തി. ചേട്ടന്റെ ഒപ്പം താമസിച്ചിരുന്ന ഇളയ സഹോദരൻ ആശുപത്രിയിൽ നിൽക്കുകയും ഭാര്യയും മകളും വീട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടർന്നായിരുന്നു ഇരുവരുടെയും ആത്മഹത്യയെന്നും പൊലീസ് വിശദീകരിക്കുന്നു.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു. സാമ്ബത്തിക പ്രതിസന്ധിയാണ് കൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് സൂചിപ്പിക്കുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.