25 April 2024, Thursday

ഭാര്യയുടെ സമ്മതത്തോടെ ട്രാൻസ് യുവതിയെ വിവാഹം കഴിച്ച് യുവാവ്

Janayugom Webdesk
ഭുവനേശ്വർ‌
September 13, 2022 7:13 pm

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം തന്റെ ഭാര്യയുടെ സമ്മതത്തോടെ ട്രാൻസ് യുവതിയെ വിവാഹം കഴിച്ച് യുവാവ്. ഒഡീഷയിലെ കാലഹണ്ഡിയിലാണ് വിവാഹിതനായ യുവാവ് ട്രാൻസ് യുവതിയുമായി പ്രണയത്തിലായതും ഒടുവില്‍ ഭാര്യയുടെ സമ്മതത്തോടെ വിവാഹം ചെയ്തതും. ‌വിവാഹത്തിന് പിന്നാലെ സ്വന്തം വീട്ടിൽ താമസിപ്പിക്കാനും ഭാര്യ സമ്മതിച്ചു.

റായ​ഗഡ ജില്ലയിലെ അമ്പാഡോല‌യിൽ വച്ചാണ് യുവാവ് കഴിഞ്ഞ വർഷം ഈ ട്രാൻസ് യുവതിയെ പരിചയപ്പെട്ടത്. തെരുവുകളിൽ ഭിക്ഷ യാചിച്ചു നടക്കുകയായിരുന്ന അവരെ കണ്ടപ്പോൾ തന്നെ യുവാവിന് ഇഷ്ടമാകുകയായിരുന്നു. ഒരു മാസം മുമ്പാണ് ഭാര്യ ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം കേൾക്കാനിടയായത്. ചോദ്യം ചെയ്തപ്പോൾ യുവാവ് എല്ലാ കാര്യവും ഭാര്യയോ‌ട് വെളിപ്പെടുത്തുകയായിരുന്നു. ഒടുവില്‍ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Young man mar­ries trans woman
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.