9 September 2024, Monday
KSFE Galaxy Chits Banner 2

Related news

October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023
May 27, 2023

ഭാര്യയ്ക്ക് തടി കൂടി, വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്: പരാതിയുമായി യുവതി

Janayugom Webdesk
ഉത്തര്‍പ്രദേശ്
September 1, 2022 3:19 pm

ഉത്തര്‍പ്രദേശില്‍ വിവാഹ ശേഷം ഭാര്യയ്ക്ക് തടി കൂടിയെന്ന കാരണത്താല്‍ വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ്. നസ്മ എന്ന യുവതിയാണ്  ഭര്‍ത്താവ് സല്‍മാനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പൊതുഇടങ്ങളില്‍വച്ച് തന്നെ വണ്ണത്തിന്റെ പേരില്‍ പരിഹസിക്കുകയും, ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും, വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി നസ്മ ഇൻഡ്യാ ടുഡേയോട് പറയുന്നു. മീററ്റിലെ സക്കീർ കോളനി നിവാസിയായ നസ്മ എട്ട് വർഷം മുമ്പാണ് ഫത്തേപുര്‍ സ്വദേശി സൽമാനെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് 7 വയസുള്ള ഒരു മകനുമുണ്ട്.

എന്നാല്‍ തനിക്ക് ഇപ്പോഴും ഭർത്താവിനൊപ്പം ജീവിക്കാൻ ആഗ്രഹമുണ്ടെന്നും വിവാഹമോചനം ആഗ്രഹിക്കുന്നില്ലെന്നും നസ്മ പറഞ്ഞു. നീതി തേടി മീററ്റിലെ ലിസാരി ഗേറ്റ് പൊലീസ് സ്റ്റേഷനിലും എത്തിയതായും, ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യുവതി ആരോപിച്ചു. എന്നാല്‍ അത്തരത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അരവിന്ദ് ചൗരസ്യ പറഞ്ഞു.

Eng­lish Sum­ma­ry:  young man seeks divorce from his wife because she has gained weight
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.