20 April 2024, Saturday

Related news

September 17, 2023
May 24, 2022
February 26, 2022
February 10, 2022
February 4, 2022
January 31, 2022
January 7, 2022
December 31, 2021
September 8, 2021

ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ച യുവാവിന് അഞ്ച് വർഷം തടവ് ശിക്ഷ

Janayugom Webdesk
ഹാനോയ്
September 8, 2021 1:17 pm

ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ചതിനും മറ്റുള്ളവരിലേക്ക് കോവിഡ് വൈറസ് പകർത്തിയതിനും യുവാവിന് അഞ്ച് വർഷം തടവ് ശിക്ഷ. വിയറ്റ്നാമിലാണ് സംഭവം. ലീവാൻ ട്രി എന്ന 28കാരനെയാണ് മാരകമായ രോഗം പടരാൻ കാരണമായതിന് കോടതി ശിക്ഷിച്ചതെന്ന് വിയറ്റ്നാം സർക്കാരിന്റെ ഔദ്യോഗിക ന്യൂസ് ഏജൻസി വിയറ്റ്നാം ന്യൂസ് ഏജൻസി (വിഎൻഎ) റിപ്പോർട്ട് ചെയ്തു.
ലോകത്ത് കോവിഡ് രോഗത്തെ പ്രതിരോധിച്ച് വിജയിച്ച ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായ വിയറ്റ്നാമിൽ ശക്തമായ നടപടികളാണ് രോഗപ്രതിരോധത്തിനായി നടന്നുവരുന്നത്. 

കൂട്ടപരിശോധനയും കോൺടാക്ട് ട്രേസിങ്ങും അതിർത്തികളിലെ കർശന പരിശോധനയും നിർബന്ധിത ക്വാറന്റൈനും ഉൾപ്പെടെയാണ് രോഗം കൂടുതൽ പടരുന്നത് തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. എങ്കിലും ഏപ്രിൽ മാസം മുതൽ ചിലയിടങ്ങളിൽ രോഗവ്യാപനം വീണ്ടും ശക്തമായിരിക്കുകയാണ്. 

21 ദിവസത്തെ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയതിലൂടെ എട്ട് പേർക്കാണ് ലിവാൻ രോഗം പകർന്നുനൽകിയത്. അവരിൽ ഒരാൾ ഒരു മാസത്തെ ചികിത്സയ്ക്കുശേഷം മരണപ്പെടുകയും ചെയ്തുവെന്ന് വിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. സമാനമായ രീതിയിൽ കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് ഒരാളെ രണ്ട് വർഷത്തേക്കും മറ്റൊരാളെ ഒന്നര വർഷത്തേക്കും തടവിൽ കഴിയാൻ വിയറ്റ്നാമിലെ കോടതികൾ വിധിച്ചിരുന്നു.
eng­lish summary;Young man sen­tenced to five years in prison for vio­lat­ing quar­an­tine rules
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.