തണുപ്പകറ്റാന്‍ കുറച്ച് വിറക് കഷ്ണവും മറ്റും കൂട്ടിയിട്ട് തീയിടുന്നത് സ്വഭാവികം. എന്നാൽ പത്ത് സെന്റോളം വരുന്ന റബര്‍ തോട്ടം തീയിട്ടാലോ? ബംഗാള്‍ സ്വദേശിയായ സഞ്ജയ് എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് തണുപ്പ് അകറ്റാൻ വേണ്ടി കുഴിവേലില്‍ പോളച്ചന്റെ റബര്‍ തോട്ടത്തിന് തീയിട്ടത്. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ മുട്ടുചിറയിലെ അഗ്‌നിശമന സേന അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് സേനയെത്തി തീയണയ്ക്കുകയും ആയിരുന്നു. തീ അണച്ചത് ഇഷ്ട്ടപ്പെടാതിരുന്ന ഇയാള്‍ വീണ്ടും തോട്ടത്തിന് തീയിടാന്‍ ശ്രമിച്ചതോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് തണുപ്പകറ്റാൻ വേണ്ടിയാണ് തോട്ടത്തിന് തീയിട്ടതെന്ന് സഞ്ജയ് പറഞ്ഞത്. അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം തീ ആളിപ്പടരുന്നത് തടയാനായി.
English Summary: Young man set fire to rubber plantation.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.