കനകപ്പാലം സ്വദേശി വിജയകുമാർ കുത്തേറ്റു കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. മണിമല സ്വദേശിയായ ബസ് ഡ്രൈവർ അനൂപ് ആർ. നായർ (35) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയാണ് സംഭവം. വീടിൻറെ സിറ്റൗട്ടിൽ വെച്ചാണ് വിജു കുത്തേറ്റാണ് കൊല്ലപ്പെട്ടത്. അച്ഛൻ മരണപ്പെട്ടതിൻറെ വാർഷിക ദിനത്തിൽ രാത്രിയിൽ വിളക്ക് കൊളുത്തി പ്രാർഥന നടത്തിയ ശേഷം വീട്ടിൽ ഉറങ്ങാൻ കിടന്ന വിജു അയൽവാസിയായ അനൂപിന്റെ കുത്തേറ്റാണ് കൊല്ലപ്പെട്ടത്. വിജുവിൻറെ ഭാര്യയുമായി അനൂപ് അടുപ്പത്തിലായിരുന്നതാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് പോലീസ് പറയുന്നു.
സംഭവ ദിവസം വിജയകമാറിന്റെ പിതാവിന്റെ ചരമവാർഷിക ദിനമായിരുന്നു. രാത്രിയിൽ ഇതിൻറെ ഭാഗമായി പ്രാർഥന നടത്തിയ ശേഷം വീടിനുള്ളിൽ ഉറക്കത്തിലായിരുന്ന വിജുവിനെ അനൂപ് വിളിച്ചുണർത്തി കതക് തുറപ്പിച്ച ശേഷം സിറ്റൗട്ടിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൈവശം കത്തിക്കൊപ്പം വടിക്കന്പും അനൂപ് കരുതിയിരുന്നു. ആദ്യം വടി ഉപയോഗിച്ച് വിജുവിനെ അടിച്ചു. ഇത് തടഞ്ഞതോടെ മൽപ്പിടുത്തമായി. ഇതിനിടെയാണ് കത്തി ഉപയോഗിച്ച് കുത്തിയത്. വിജുവിൻറെ നിലവിളി കേട്ട് അയൽവാസികൾ എത്തുന്പോൾ രക്തം പുരണ്ട കത്തിയുമായി അനൂപ് ഓടിപ്പോവുകയായിരുന്നു.
മണിമലയിൽ വച്ച് പ്രതിയെ പോലീസ് കണ്ടെത്തിയെങ്കിലും ഇയാൾ ഓടി രക്ഷപെട്ടു. തുടർന്ന് ഇന്നലെ അർധരാത്രിയോടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
കൊല്ലപ്പെട്ട വിജുവിന്റെ ഭാര്യ നിഷയെ ഭർത്താവിൻറെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാർ അനുവദിച്ചില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇടപെട്ട് ഭാര്യയെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. വിശാൽ, വിശാഖ് എന്നിവരാണ് മക്കൾ.
English Summary: Young man stabbed to death
YOU MAY ALSO LIKE THIS VIDEO
ക