തൃശൂരിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ ബൈക്കിന് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ യാത്രികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ പോര്‍ക്കുളത്തിന് അടുത്താണ് സംഭവം. അകതിയൂര്‍ വെളാണ്ടത്ത് കുട്ടന്റെ മകന് സന്തീഷിനെയാണ്(34)തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂരിലെ തന്നെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സന്തീഷ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഉദ്ദ്യോഗസ്ഥർ പന്നിത്തടത്ത് വെച്ച് വാഹനത്തിന് കൈകാണിച്ചത്. എന്നാൽ സന്തീഷ് ബൈക്ക് നിര്‍ത്താതെ പോയി. ശേഷം കൂട്ടുകാരന്റെ വീട്ടിലെത്തിയ സന്തീഷ് കൂട്ടുകാരനോട് കാര്യങ്ങൾ പറഞ്ഞു. പിന്നീട് കൂട്ടുകാരാണ് സന്തീഷിനെ വീട്ടിലെത്തിച്ചത്.
ഇവർ മടങ്ങിയതോടെ സന്തീഷ് മുറിയ്ക്കുള്ളില്‍ കയറി വാതിലടച്ചു. ഇതിനിടെ വാഹനത്തിന്റെ നമ്പർ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയും അടുത്ത ദിവസം വാഹനത്തിന്റെ രേഖകളുമായി എത്തണമെന്ന് സന്തീഷിന്റെ സഹോദരനെ ഫോണ്‍ വിളിച്ച് പറയുകയും ചെയ്തു. എത്ര വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ചപ്പോഴാണ് സന്തീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
English Summary: Young man su icide in the house.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.