കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതിൽ മനം നൊന്ത് കാമുകൻ ജീവനൊടുക്കി. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. മധുർ സ്വദേശിയായ ദർശൻ ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് ദർശനെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണക്കാർ കാമുകിയും അവരുടെ വീട്ടുകാരുമാണെന്ന് എഴുതിയിട്ടുള്ള ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മാണ്ഡ്യ സ്വദേശിയായ പെൺകുട്ടിയുമായി ദർശൻ വളരെനാളുകളായി അടുപ്പത്തിലായിരുന്നു. മാണ്ഡ്യയിൽ നിന്നുള്ള മുൻ മന്ത്രിയുടെ അടുത്ത ബന്ധുവാണ് പെൺകുട്ടി. ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്നും ദർശന്റെ മരണം കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
പെൺക്കുട്ടിയുമായുള്ള ബന്ധം തുടരുകയാണെങ്കിൽ അതിന്റെ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ദർശനെ ഭീഷണിപ്പെടുത്തിയിരുന്നതായും അതുകൊണ്ടു തന്നെ മരണം കൊലപാതകമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: Young man su icide after the engagement of his girlfriend.
you may also like this video;