ലോക്ക് ഡൗണില്‍ ഒറ്റയ്ക്കിരുന്നു മടുത്ത പതിനേഴുകാരൻ കൂട്ടുകാരനെ ട്രോളി ബാഗിലാക്കി കൊണ്ടു വരുന്നതിനിടെ പൊലീസ് പിടിയിലായി. മംഗളൂരുവിലെ ബല്‍മട്ട ആര്യസമാജം റോഡിലെ ഫ്ലാറ്റിലാണ് സംഭവം.
ലോക്ഡൗണ്‍ നിയന്ത്രണ പ്രകാരം അവശ്യ സാധനങ്ങള്‍ വാങ്ങുവാനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും ഒരാളെയല്ലാതെ പുറത്തു നിന്ന് ആര്‍ക്കും പ്രവേശനമില്ലെന്നും വന്നതോടെയാണ് കൂട്ടുകാരനെ ട്രോളിയിലാക്കി കൊണ്ടു വരാൻ ശ്രമിച്ചത്. അവശ്യ പാണ്ഡേശ്വരത്തുള്ള കൂട്ടുകാരനെ വലിയ ട്രോളി ബാഗിലാക്കി 17കാരന് ഫ്ലാറ്റിലെ സെക്യൂരിറ്റിയുടെ മുന്നിലൂടെ ബാഗും വലിച്ച് അകത്തു ലിഫിറ്റിന്റെ അടുത്തെത്തി.
ലിഫ്റ്റും കാത്തു നില്‍ക്കുമ്പോഴാണ് ബാഗ് തനിയെ അനങ്ങുന്നത് അടുത്ത് നിന്നിരുന്ന ആളുടെ ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ സംശയം തോന്നിയ താമസക്കാരും സെക്യൂരിറ്റിയും ചേര്‍ന്നു ബാഗ് തുറന്നു നോക്കിയപ്പോഴാണ് ബാഗിനകത്ത് ചുരിണ്ടിരിക്കുന്ന ആളെ കണ്ടത്. ഇരുവരേയും പൊലീസ് സ്റ്റേഷനിലെത്തിച്ച് താക്കീത് നല്‍കുകയും ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.