കാമുകിയുടെ മുന്നിൽ ആളാവാൻ കെഎസ്ആർടിസി ബസിന് കുറുകെ കാർ ഇട്ട് ബസ് തടഞ്ഞ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. തൃശൂർ കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ ഞായറാഴ്ചയാണ് സംഭവം. ബസിന് മുന്നിൽ കാർ തടഞ്ഞ ശേഷം ബസിന്റെ ഡ്രൈവറെ ഇയാൾ പുറത്ത് നിന്ന് മർദ്ദിക്കുകയും ചെയ്തു. കാമുകിയെ ശല്യം ചെയ്തു എന്ന് പറഞ്ഞായിരുന്നു ആക്രമണം.
കോഴിക്കോട് തൊട്ടില്‍പ്പാലം ഡിപ്പോയുടെ സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ ബാലുശേരി പറാഞ്ചേരി ടി പി രതീഷിനാണു മര്‍ദനമേറ്റത്. പിടിവലിയ്ക്കിടെ സീറ്റിനും സ്റ്റിയറിങ്ങിനും കേടുപാടുകൾ സംഭവിച്ചു. മാത്രമല്ല, മർദ്ദനത്തിനിടെ ബസിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിപ്പോയതിനാൽ ഓട്ടോമാറ്റിക് വാതിൽ തുറക്കാനും സാധിച്ചില്ല. ഇതോടെ യുവതിയുമായി കടന്നുകളയാമെന്നുള്ള യുവാവിന്റെ ശ്രമം പാളുകയും ചെയ്തു.
you may also like this video;’
എന്നാൽ 11.30 ന് തൃശൂർ കെഎസ്ആർടിസി ഡിപ്പോയുടെ പ്രവേശന കവാടത്തിലെത്തിയപ്പോൾ ബസിനെ കുറുകെ കാർ നിർത്തി യുവാവ് പുറത്തിറങ്ങുകയും പെൺകുട്ടിയോട് മാപ്പു പറയണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ട് മർദ്ദിക്കുകയും ആയിരുന്നു.
തന്റെ സീറ്റിൽ നിന്നും കാൽ മാറ്റാൻ ഡ്രൈവർ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന യുവതി സുഹൃത്തിനെ വിളിച്ച് പറയുകയായിരുന്നു. ബസ് സ്റ്റാന്‍ഡിനകത്തേക്കു കൊണ്ടിട്ടപ്പോള്‍ പെണ്‍കുട്ടിയെ അന്വേഷിച്ച് ആണ്‍ സുഹൃത്ത് സ്റ്റാന്‍ഡിനകത്തേക്കും സുഹൃത്തിനെ തേടി പെണ്‍കുട്ടി കാറിനടുത്തേക്കും ഓടി. ഇതോടെ ഇവരെ തടഞ്ഞു വച്ച് പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു. യുവാവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.