29 March 2024, Friday

Related news

February 18, 2024
October 11, 2023
October 11, 2023
September 11, 2023
August 24, 2023
August 11, 2023
August 4, 2023
July 24, 2023
July 24, 2023
July 19, 2023

കൊയിലാണ്ടിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി; സ്വർണക്കടത്തെന്ന് സംശയം

Janayugom Webdesk
കോഴിക്കോട്
August 16, 2021 9:22 am

കോഴിക്കോട് കൊയിലാണ്ടിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് തട്ടിക്കൊണ്ട് പോയത്. അഞ്ച് പേരുള്ള ഒരു സംഘമാണ് ഹനീഫയെ തട്ടിക്കൊണ്ട് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നേരത്തേ കൊയിലാണ്ടി ഊരള്ളൂർ സ്വദേശി അഷ്റഫിനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് തട്ടിക്കൊണ്ട് പോയിരുന്നു.

അതേസമയം, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്ന് അഞ്ചേമുക്കാൽ കിലോവരുന്ന സ്വർണ്ണം പിടികൂടി. രണ്ട് കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വ‌‌‌ർണ്ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.

Eng­lish summary:young man was abduct­ed from Koyilandy

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.