6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 3, 2024
October 1, 2024
September 25, 2024
September 21, 2024
September 21, 2024
September 19, 2024
September 19, 2024
September 16, 2024
September 16, 2024
September 16, 2024

നാടന്‍തോക്കും തിരകളുമായി യുവാവിനെ അറസ്റ്റ് ചെയ്തു

Janayugom Webdesk
June 23, 2022 1:14 pm

തുമ്പയില്‍ നാടന്‍തോക്കും തിരകളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പള്ളിത്തുറ നെഹ്‌റു ജംഗ്ഷന് സമീപം തിരുഹൃദയ ലൈനില്‍ താമസിക്കുന്ന സന്തോഷ് എന്ന ജെറ്റ് സന്തോഷിനെ(42)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാളുടെ വീട്ടില്‍ നിന്നാണ് തോക്കും ആറ് തിരകളും പൊലീസ് പിടിച്ചെടുത്തത്.

നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ ഏതാനും നാളുകളായി ഒളിവില്‍ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഹരിയുടെ നിര്‍ദേശാനുസരണം തുന്പ എസ് എച്ച് ഒ ശിവകുമാര്‍, എസ്‌ഐമാരായ അശോക് കുമാര്‍, ഇന്‍സാം എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Eng­lish sum­ma­ry; young man was arrest­ed with a handgun

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.