June 6, 2023 Tuesday

Related news

June 6, 2023
May 25, 2023
May 24, 2023
May 19, 2023
May 19, 2023
May 19, 2023
May 18, 2023
May 15, 2023
April 28, 2023
April 21, 2023

കല്യാണം ക്ഷണിച്ചില്ല; കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു

web desk
കോട്ടയം
February 27, 2023 12:28 pm

കല്യാണം ക്ഷണിച്ചില്ലെന്നതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെട്ടിക്കൊന്നു. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം ഉണ്ടെന്നും പൊലീസ് പറയുന്നു. കോട്ടയം കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു(36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.

വിവാഹം ക്ഷണിക്കാത്തതിന്‍റെ പേരിൽ സെബാസ്റ്റ്യന്റെ വീടിനു നേർക്ക് കൊല്ലപ്പെട്ട ബിനു കല്ലെറിഞ്ഞതിലും വിഷ്ണുവിനെ ഭാര്യയുടെ മുന്നില്‍ വെച്ച് ഭീഷണിപ്പെടുത്തിയതിലുമുള്ള വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

 

Eng­lish Sam­mury: a young man was killed at kot­tayam karukachal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.