26 March 2024, Tuesday

Related news

September 11, 2023
July 24, 2023
July 24, 2023
July 6, 2023
June 30, 2023
June 17, 2023
June 10, 2023
May 19, 2023
May 7, 2023
March 4, 2023

ദളിത് യുവതിയെ വിവാഹം ചെയ്തതിന് യുവാവിനെ വിഷം നല്കി തീ കൊളുത്തി

Janayugom Webdesk
ശ്രീനഗര്‍
September 11, 2021 11:28 am

വിധവയായ ദളിത് യുവതിയെ വിവാഹം ചെയ്തതിന് ബ്രാഹ്മണ യുവാവിനെ സ്വന്തം വീട്ടുകാര്‍ വിഷം കൊടുത്തും തീ കൊളുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഉദ്ദംപുര്‍ സ്വദേശിയായ അശ്വനി കുമാര്‍ എന്ന യുവാവാണ് പിതാവിന്റെയും പിതൃ സഹോദരിയുടെയും ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ശരീരത്തിലാകെ അശ്വനി കുമാറിന് ഗുരുതമായി പൊള്ളലേറ്റു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും മനഃപൂര്‍വം അന്വേഷണം വൈകിപ്പിക്കുകയാണെന്നും അശ്വനിയുടെ അഭിഭാഷകന്‍ പറഞ്ഞു.

2009 ലാണ് അശ്വനി കുമാര്‍, ലക്ഷ്മി ദേവിയെ വിവാഹം ചെയ്തത്. താഴ്‌ന്ന ജാതിയില്‍ നിന്നും വിവാഹം ചെയ്തതിനെതിരെ ആദ്യം മുതലേ അശ്വനിയുടെ വീട്ടുകാര്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ലക്ഷ്മിയില്‍ നിന്ന് വിവാഹ മോചനം നേടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് രണ്ട് തവണ അശ്വനിയെ കൊല്ലാന്‍ പിതാവ് സത് പാല്‍ ശര്‍മ്മയും അമ്മായി രാം പ്യാരിയും ശ്രമിച്ചത്. കുടുംബ പ്രശ്നങ്ങള്‍ കാരണം ദമ്പതികള്‍ സിയാല്‍ സല്ലനില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. 

എന്നാല്‍ ഈ വര്‍ഷം ജനുവരി 13ന് അശ്വനിയെ വീട്ടില്‍ വിളിച്ചുവരുത്തി പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 2020ല്‍ വിഷം കൊടുത്ത് കൊല്ലാനും ശ്രമിച്ചിരുന്നു. രണ്ട് സംഭവങ്ങള്‍ക്കെതിരെയും പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ആദ്യത്തെ കേസ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിപ്പിച്ച് പിന്‍വലിപ്പിക്കുകയായിരുന്നു.

മിക്കപ്പോഴും കശ്മിമീരില്‍ ദുരഭിമാന കൊലകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകുകയാണ് പതിവെന്ന് ദളിത് ആക്ടിവിസ്റ്റായ മന്‍മോഹന്‍ താപ്പ ദ വയര്‍ മാധ്യമത്തോട് പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്താല്‍ തന്നെ പിന്നീടത് ഇരകളെ നിര്‍ബന്ധിപ്പിച്ച് പിന്‍വലിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഭവം നടന്ന് നാലുമാസങ്ങള്‍ക്കു ശേഷം മാത്രമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായതെന്ന് അശ്വനി പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പരിക്കുകള്‍ ഭേദമായി ദിവസവും പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. 

2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യത്ത് 145 ദുരഭിമാന കൊലകള്‍ നടന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ കണക്കുകള്‍ വ്യക്തമാക്കുന്നത്. ‌ഝാര്‍ഖണ്ഡ് (50), മഹാരാഷ്ട്ര (19) ഉത്തര്‍ പ്രദേശ് (14) എന്നിങ്ങനെയാണ് ദുരഭിമാന കൊലകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2019ല്‍ കശ്മീരില്‍ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് തെറ്റായ വിവരങ്ങള്‍ ആണെന്നും താപ്പ ചൂണ്ടിക്കാട്ടുന്നു.
eng­lish summary;young man was poi­soned and set on fire for mar­ry­ing a Dalit woman
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.