ജയിലിൽനിന്നു ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ സഹോദരൻ കുത്തിക്കൊന്നു

Web Desk

ആലപ്പുഴ

Posted on January 15, 2020, 11:18 am

പൂ​ച്ചാ​ക്ക​ൽ പ​ള്ളി​പ്പു​റ​ത്ത് സ​ഹോ​ദ​ര​ൻറെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ക​രു​നാ​ട്ടി​ൽ മ​ണി​യ​ൻ നാ​യ​രു​ടെ മ​ക​ൻ മ​ഹേ​ഷ് (30) ആ​ണ് മ​രി​ച്ച​ത്. ബുധനാഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം.

ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്നു യുവാവ്. പൊലീസ് കാപ്പ ചുമത്തി ജയിലിൽ ആയിരുന്ന ഇയാൾ ഒരാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. മ​ഹേ​ഷും സ​ഹോ​ദ​ര​ൻ ഗി​രീ​ഷും ഒ​രേ പു​ര​യി​ട​ത്തി​ൽ ത​ന്നെ​യു​ള്ള ര​ണ്ട് വീ​ടു​ക​ളി​ൽ ആ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഗി​രീ​ഷി​ൻറെ വീ​ട്ടി​ലെ​ത്തി​യ മ​ഹേ​ഷും ഗി​രീ​ഷും ത​മ്മി​ൽ വാക്കു തർക്കമുണ്ടായിരുന്നു.

സം​ഘ​ർ​ഷ​ത്തി​നി​ടെ മ​ഹേ​ഷി​ൻറെ വ​യ​റി​ൽ കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഗി​രീ​ഷും അ​ച്ഛ​നും ചേ​ർ​ന്ന് യുവാവിനെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടുപോ​കും വ​ഴി മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ ഗി​രീ​ഷി​നെ ചേ​ർ​ത്ത​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.