വീട്ടിൽ അതിക്രമിച്ച് കയറി പീ ഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യുവതി നേരിട്ടത് കൊറോണയെ കൂട്ടുപിടിച്ച്. ചൈനയിലെ ജിങ്ഷാനിലാണ് സംഭവം. യുവതിയുടെ മുറിക്കുള്ളില്‍ രാത്രിയില്‍ അതിക്രമിച്ച് കയറിയ യുവാവ് യുവതിയെ പീ ഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ അടുത്ത് വന്നതും യുവതി ശക്തമായി ചുമയ്ക്കുകയും താൻ വുഹാനിൽ നിന്ന് വന്നതാണെന്നും കൊറോണ ബാധ കാരണം ഒറ്റയ്ക്ക് മാറി നിൽക്കുവാണെന്നും യുവതി പറഞ്ഞു.
വുഹാന്‍ എന്ന പേര് കേട്ടതോടെ അക്രമി അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. എന്നാൽ പീ ഡനശ്രമം ഉപേഷിച്ചു എങ്കിലും യുവതിയുടെ കൈവശമുണ്ടായിരുന്ന 3080 യുവാന്‍ ഇയാള്‍ മോഷ്ടിച്ചു. അതിക്രമിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോറോണ പടർന്നു പിടിച്ച വുഹാനിൽ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമേ ജിങ്ഷാനിലേയ്ക്ക് ഉള്ളൂ.
you may also like this video;