24 April 2024, Wednesday

Related news

April 21, 2024
April 18, 2024
April 15, 2024
April 8, 2024
April 6, 2024
April 4, 2024
March 31, 2024
March 24, 2024
March 21, 2024
March 14, 2024

മദ്യലഹരിയില്‍ യുവതിയുടെ അക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്

Janayugom Webdesk
നെടുങ്കണ്ടം
December 22, 2021 7:12 pm

തുക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ മദ്യലഹരിയില്‍ യുവതി നടത്തിയ അക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്. മദ്യം വാങ്ങി ഔട്ട് ലെറ്റിന്റെ സമീപത്ത് നിന്നും യുവതി കഴിച്ചതിന് ശേഷം ഇവിടെ മദ്യപിച്ചിരുന്ന യുവാക്കളുടെ സമീപമെത്തി മദ്യം അവരോട് ആവശ്യപ്പെട്ട് വാങ്ങി കഴിക്കുകയായിരുന്നു. മദ്യലഹരിയില്‍ നിന്ന സംഘത്തിലുണ്ടായിരുന്ന യുവാവുമായി യുവതി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലില്‍ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് യുവതി ശാന്തമാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ വിവരം പൊലീസ് വിവരം അറിയിക്കുകയായിരുന്നു. വനിത പൊലീസും, ജനപ്രതിനിധികളും ഇടപെട്ട് സമീപത്തെ ഓട്ടോറിക്ഷയില്‍ കയറ്റി.അപ്പോഴേയ്ക്കും സ്ഥലത്തെത്തിയ വിട്ടുകാര്‍ യുവതിയെ അവിടെനിന്നും മാറ്റൊരിടത്തേയ്ക്ക് മാറ്റി. യുവതിയ്ക്ക് മദ്യം നല്‍കിയ യുവാവിനെ നെടുങ്കണ്ടം പൊലീസ് ചോദ്യം ചെയ്യുന്നതിനായി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും കാലില്‍ പരിക്ക് ഉള്ളതിനാല്‍ ചികിത്സക്കായി ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.

eng­lish sum­ma­ry; Young men injured in drunk­en attack on a young woman

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.