ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു

Web Desk
Posted on November 25, 2019, 8:55 am
ശാസ്താംകോട്ട: കൊല്ലം തേനി ദേശീയ പാതയിൽ സിനിമ പറമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. പടിഞ്ഞാറെ കല്ലട വലിയപാടം വിളന്തറ അനീഷ് ഭവനത്തിൻ അനീഷ് (32) സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാധാകൃഷ്ണന്റെ മകൻ കടമ്പനാട് കൊന്നിലഴികത്ത് പടിഞ്ഞാറ്റതിൽ  കൃഷണ ദാസ് (24) എന്നിവരാണ് മരിച്ചത്.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെയും ലുലു പെട്രോൾ പമ്പിനും മധ്യേ ഞായർ രാത്രി 9.20നാണ് അപകടം ഉണ്ടായത്. എതിർദിശയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അനീഷിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും കൃഷ്ണദാസിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച പോസ്റ്റ്മോട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ശൂരനാട് പോലീസ് കേസെടുത്തു. അനീഷിന്റെ സഹോദരൻ ഒരു വർഷം മുമ്പ് എറണാകുളത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു ലക്ഷമിയാണ് ഭാര്യ.